VPS Lakeshore Logo
Facebook
Twitter
YouTube
Instagram
Linkedin
October 31st 2023

ഫുട്‍ബോൾ കളിക്കാർക്ക് ഹെൽത്ത് കാർഡ്

2023 ഒക്‌ടോബർ 31ന് വിപിഎസ് ലേക്‌ഷോർ ആശുപത്രി മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള ആദ്യ കാർഡ് അർജുന അവാർഡ് ജേതാവും ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ മുൻ ക്യാപ്റ്റനുമായ ശ്രീ ഐ എം വിജയന് നൽകിക്കൊണ്ട് കായികം ഹെൽത്ത് കാർഡ് ഔദ്യോഗികമായി പുറത്തിറക്കി.

കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ശ്രീ നവാസ് മീരാൻ, ഓർത്തോപീഡിക്‌സ് & സ്‌പോർട്‌സ് മെഡിസിൻ സ്‌പെഷ്യാലിറ്റി വിഭാഗം തലവനും സീനിയർ കൺസൾട്ടന്റുമായ ഡോ. ജേക്കബ് വർഗീസ്, ഫുട്ട് ആൻഡ് ആങ്കിൾ ക്ലിനിക്ക് സീനിയർ കൺസൾട്ടന്റ് ഡോ. രാജേഷ് സൈമൺ, കൺസൽട്ടൻറ് ഡോ. അപ്പു ബെന്നി തോമസ്, എന്നിവർ പങ്കെടുത്തു. ചടങ്ങിന് ശേഷം ഐ എം വിജയനും ഡോക്ടർമാരും തമ്മിലുള്ള മെഡിക്കൽ ചർച്ചയും നടന്നു.

കേരള ഫുട്‍ബോൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത എല്ലാ കളിക്കാർക്കും അവരുടെ ആശ്രിതർക്കും വേണ്ടിയുള്ള സമഗ്ര ആരോഗ്യരക്ഷ കാർഡാണിത്. വിപിഎസ് ലേക്‌ഷോറിലെ സ്പോർട്സ് മെഡിസിൻ സ്പെഷ്യലിസ്റ്റുകളുടെ 24 മണിക്കൂറും ലഭ്യമാകുന്ന സേവനം ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ഹെൽത്ത് കാർഡ് നൽകുന്നു. കാൽ, കണങ്കാൽ പരിക്കുകൾ, വൈകല്യങ്ങൾ, ലിഗമെന്റ് പരിക്കുകൾ, റൊട്ടേറ്റർ കഫ് പരിക്കുകൾ, ടെന്നീസ് എൽബോ, മറ്റ് സ്‌പോർട്‌സുമായി ബന്ധപ്പെട്ട വിവിധ അവസ്ഥകൾ എന്നിവയ്‌ക്കുള്ള സ്‌പോർട്‌സ് മെഡിസിൻ വിഭാഗത്തിലെ പ്രത്യേക പരിചരണം ലഭ്യമാകും. കൂടാതെ, സ്പോർട്സ് ഇഞ്ച്വറിക്ക് ശേഷമുള്ള പുനരുജ്ജീവനത്തിന് സഹായകരമാകുന്ന സബ്-സ്പെഷ്യാലിറ്റി സേവനവും ഉണ്ടാകും.

“കേരളത്തിലെ ഫുട്ബോൾ കളിക്കാരുടെ ക്ഷേമവും ആരോഗ്യ സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് കായികം ഹെൽത്ത് അഷ്വർ, ഇത് വിപിഎസ് ലേക്ഷോർ ഹോസ്പിറ്റലിന്റെയും കേരള ഫുട്ബോൾ അസോസിയേഷന്റെയും വളർന്നുവരുന്ന ഫുട്ബോൾ പ്രതിഭകളെ പരിപോഷിപ്പിക്കാനും ശാക്തീകരിക്കാനുമുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു,” വിപിഎസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള പറഞ്ഞു.