VPS Lakeshore Logo
Facebook
Twitter
YouTube
Instagram
Linkedin
October 29th 2022

ലഹരിവിമുക്ത സന്ദേശവുമായി കൂട്ടയോട്ടം

ലഹരിവിമുക്ത സന്ദേശവുമായി കൂട്ടയോട്ടം

കൊച്ചി :  കേരള സർക്കാരിന്റെ 'എല്ലാവർക്കും ആരോഗ്യം'  ലഹരി വിരുദ്ധ പ്രചാരണം, ഫിറ്റ്‌ ഇന്ത്യ ഫ്രീഡം റൺ എന്നിവയുടെ ഭാഗമായി വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ, എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ, ഡിറ്റിപിസി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 29ന്  കൂട്ടയോട്ടം സംഘടിപ്പിച്ചു. മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച കൂട്ടയോട്ടം മറൈൻ ഡ്രൈവിൽ സമാപിച്ചു. ജില്ലയിലെ വിദ്യാർത്ഥികളും കായിക താരങ്ങളും പങ്കെടുത്തു. വിമുക്തി മിഷൻ മാനേജർ സുനു ലഹരി വിരുദ്ധ സന്ദേശം നൽകി. 
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എംഎൽഎ അഡ്വ. പി വി ശ്രീനിജിൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ, കായിക പരിശീലകർ, ജില്ലയിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾ, കായികാധ്യാപകർ, കായിക സംഘടനാംഗങ്ങൾ, സ്പോർട്സ് കൗൺസിൽ ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായി.