VPS Lakeshore Logo
Facebook
Twitter
YouTube
Instagram
Linkedin
Nutritional Management for Head and Neck Cancer Patients
2020-09-23

Nutritional Management for Head and Neck Cancer Patients

ക്യാൻസറിന്‌ കീഴ്‌പ്പെടാതിരിക്കാം: ഭക്ഷണ ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ

ജീവിത ശൈലിയിലും ഭക്ഷണക്രമത്തിലുമുള്ള മാറ്റം ഒരു പരിധിവരെ ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ ഏറെ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് ക്യാൻസറിന് ലഭ്യമായി വരുന്നത്. ഇതിനോടപ്പത്തന്നെ ഭക്ഷണശൈലിയിലെ മാറ്റം കൂടെ ആകുമ്പോൾ ക്യാൻസറിനെ വളരെ പെട്ടെന്നു കീഴ്‌പ്പെടുത്താൻ സാധിക്കുന്നതാണ്.
തലയിലും കഴുത്തിലും ഉണ്ടാക്കുന്ന അർബുദത്തെ പ്രധാനമായും ശ്വാസനാദ്ധ്വാരം, തൊണ്ട, ചുണ്ട്,  വായ, മൂക്ക്, ഉമനീർഗ്രന്ഥി, ടോണ്സില്സ് എന്നീ വിഭാഗങ്ങളിലുള്ള അർബുദത്തിൻ്റെ പൊതു നാമമായി കണക്കാക്കുന്നു. ഭൂരിഭാഗം ഹെഡ് ആൻഡ് നെക്ക് ക്യാൻസർ രോഗികളിലും കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് പോഷക ആഹാരക്കുറവ്. രോഗാവസ്ഥയുടെ ഭാഗമായും ചികിത്സയുടെ പാർശ്വഫലങ്ങൾ നിമിത്തവും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ അതായത് ഭക്ഷണം ഇറക്കാനുള്ള പ്രയാസം രുചിക്കുറവ്, വരണ്ട നാവ്, ഓക്കാനം ഛർദി ഇവയെല്ലാമാണ് ഭക്ഷണം കഴിക്കുന്നത് കുറക്കുകയും അത് നിമിത്തം പോഷക ആഹാരക്കുറവിലേക്ക് നയിക്കുകയും ചെയ്യുന്നത്. കഴിക്കുന്ന ഭക്ഷണത്തിൽ അധികമായ ഊർജ്ജവും മാംസ്യവും ഉൾപ്പെടുത്തുന്നത് ഒരു പരിധിവരെ ഇത് അകറ്റാൻ സഹായിക്കുന്നു. അളവ് കുറച്ചു തവണകൾകൂട്ടി ഭക്ഷണം കഴിക്കുന്നതാവും ഇവർക്ക് ഉത്തമം.
ഭക്ഷണ ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ
കീമോതെറാപ്പിയുടെ ഭാഗമായി ഉണ്ടാക്കുന്ന ഓക്കാനവും ഛർദിയും കുറയ്ക്കാൻ ഭക്ഷണം ചെറിയ അളവിൽ പല തവണകളായി സമയമെടുത്തു കഴിക്കുക. അസ്വസ്ഥതയുണ്ടാക്കുന്ന  ഗന്ധം അടങ്ങിയ ഭക്ഷണക്കൂട്ടുകൾ ഒഴിവാക്കുക. മൃദുവായതും ചവയ്‌ക്കേണ്ട ആവശ്യകത കുറവുള്ളതും എരിവും പുളിയും വളരെ കുറഞ്ഞതുമായ ഭക്ഷണമാണ് അഭികാമ്യം. 
ബേക്ക് ചെയ്യുക ആവിയിൽ വേവിക്കുക പൊള്ളിക്കുക തുടങ്ങിയ പാചകരീതികൾ ഭക്ഷണത്തിന്റെ മൃതത്വം വർദ്ധിപ്പിക്കുന്നു.
എണ്ണയിൽ വറുത്ത പലഹാരങ്ങൾ ഒഴിവാക്കുക, പച്ചക്കറികൾ, ഇറച്ചി, മീൻ എന്നിവ വളരെ ചെറിയ കഷണങ്ങളാക്കി ഭക്ഷിക്കുക. ആവശ്യമെങ്കിൽ ഡോക്ടറുടെയോ ഡൈറ്റിഷ്യന്റെയോ നിർദ്ദേശപ്രകാരം പ്രൊട്ടീൻ പൗഡറുകൾ ഉപയോഗിക്കാവുന്നതാണ്.
  • അമിതമായ  എരിവടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കി പകരം പുഡിങ്ങുകൾ, സൂപ്പുകൾ, ജ്യുസുകൾ ഉൾപ്പെടുത്തുക. സൂപ്പുകൾ തയ്യാറാക്കുമ്പോൾ മാംസ്യം അടങ്ങിയ ഭക്ഷ്യവസ്തുക്കൾ ചേർക്കുക. ഉദാഹരണത്തിന് ചിക്കൻ സൂപ്പുകൾ, പയർവർഗളടങ്ങിയ സൂപ്പുകൾ എന്നിങ്ങനെ 
  • ഭക്ഷണം ഇറക്കാനും ചവക്കാനും ബുദ്ധിമുട്ടുകൾ നേരിട്ടാൽ ഭക്ഷണപദാർത്ഥങ്ങൾ അരച്ചും ഉപയോഗിക്കാവുന്നതാണ്. പാൽ ചേർത്ത് റവ, ഓട്സ്, റാഗി , അവൽ ഇവ കുറുക്കി നൽകാം. ബദാം, കശുവണ്ടി ഇവ ഇതിനോടോപ്പം അരച്ചും ഉപയോഗിക്കാവുന്നതാണ്. ചോറ് , പയർ വർഗങ്ങൾ ചേർത്ത് അരച്ചും ഉപയോഗിക്കാം. ഇത്തരം ഭക്ഷണങ്ങൾ ഈർപ്പവും മൃദുലവുമാകുന്നു അതിനാൽ എളുപ്പത്തിൽ കഴിക്കാൻ സാധിക്കുന്നു. കശുവണ്ടി, പിസ്താ, വാൾനട്സ് തുടങ്ങിയ പരിപ്പുവർഗങ്ങൾ കുതിർത്തോ പൊടിച്ചുചേർത്തോ ദിവസവും ഉപയോഗിക്കുക.
  • പച്ചക്കറികളും പഴങ്ങളും വേണമെങ്കിൽ ഇതുപോലെ അരച്ചു  നൽകാം. പാൽ, പാലുല്പ്പന്നങ്ങൾ, പാലും മുട്ടയും ചേർത്ത പുഡ്ഡിംഗ് , കാരമൽ കസ്റ്റാർഡ് അരച്ച പഴങ്ങൾ ചേർത്ത കസ്റ്റാർഡ് , വിവിധതരം ഷേക്കുകൾ അത് പാലിലോ സോയാമിൽക്കിലോ തയാറാക്കാം കൂടാതെ പ്രോട്ടീൻ പൗഡറുകളും ഉപയോഗിക്കാവുന്നതാണ് .
  • ഇത്തരം രോഗികൾ ധാരാളമായി വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കുന്നു . ഇവർക്കു വായ വെളിച്ചെണ്ണ / ഒലിവ് എണ്ണ ഉപയോഗിച്ചു കഴുകുന്നത് വായിലെ മുറിവുണങ്ങാനും രുചി കുറവ്അകറ്റാനും സഹായിക്കുന്നു . പുള്ളി ഇല്ലാത്ത തൈര് ഇതുപോലെ ഉപയോഗിക്കാവുന്നതാണ്.
  • പുളിയോ എരിവോ അസ്വസ്ഥത ഉണ്ടാക്കാത്ത രോഗികൾക്ക് ഒന്ന് രണ്ട് തുള്ളി നാരങ്ങാനീര് ഒരു ഗ്ലാസ്സ് വെള്ളത്തിൽ ചേർത്തോ ഇല്ലെങ്കിൽ ചെറിയ ഏലക്ക ഒരു ഗ്ലാസ്സ് വെള്ളത്തിൽ ചേർത്തോ വായിൽ കൊള്ളുന്നത് നാവിലെ രുചി മുകുളങ്ങളെ സജീവമാക്കാൻ സഹായിക്കുന്നു.
  • ശരിയായ വായശുചിത്വം ശീലിക്കുക. ഒരു ലിറ്റർ വെള്ളത്തിൽ 3 / 4 ടീസ്പൂൺ ഉപ്പും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത മിശ്രിത ലായനി ഒരു മൗത്ത് ക്ലൻസറായി ഉപയോഗിക്കാവുന്നതാണ്. ഇത് വായ ശുചിയാക്കുന്നതൊടൊപ്പം രുചി മുകുളങ്ങളെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു .
വ്യായാമമില്ലായ്മയും ഫാസ്റ്റ് ഫുഡ് ഉപയോഗവും എല്ലാം പലതരം ക്യാൻസറുകൾക്കു കാരണമാകുന്നു. ആരോഗ്യകരമായ ആഹാരരീതിയിലൂടെയും കൃത്യമായ വ്യായാമം ശീലിക്കുന്നതിലൂടെയും ഒരു പരിധിവരെ ക്യാൻസറിനെ നമുക്ക് തടയാൻ സാധിക്കും.