VPS Lakeshore Logo
Facebook
Twitter
YouTube
Instagram
Linkedin
അമ്മിഞ്ഞപ്പാൽ എന്ന സ്നേഹാമൃതം
2019-08-01

അമ്മിഞ്ഞപ്പാൽ എന്ന സ്നേഹാമൃതം

അമ്മിഞ്ഞാപാൽ എന്ന സ്നേഹാമൃതം - Dr. Smitha Joy, Dept of Obstetrics and Gynaecology

അമ്മിഞ്ഞപ്പാൽ എന്ന സ്നേഹാമൃതം 
മുലയൂട്ടൽ അമ്മയുടെയും കുഞ്ഞിനെയും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഏറ്റവും അനിവാര്യമാണ് .ശിശുക്കൾക്ക് പ്രകൃതി നൽകുന്ന ഒരു സമ്പൂർണ്ണ ആഹാരമാണ് മുലപ്പാൽ.  മുലപ്പാൽ കുഞ്ഞിൻറെ അവകാശമാണ്. കുഞ്ഞിന് ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് സഹായിക്കുന്ന ഒരു ഉത്തമ ആഹാരമാണ് മുലപ്പാൽ.

മുലയൂട്ടൽ എപ്പോൾ ?
കുഞ്ഞു ജനിച്ചു ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിന് മുലപ്പാൽ നൽകേണ്ടതാണ് . അതിനുശേഷം ഒരു നിശ്ചിത സമയം പാലിച്ച് മുലയൂട്ടുന്ന നേക്കാൾ നല്ലത് കുഞ്ഞിൻറെ ആവശ്യാനുസരണം കുഞ്ഞിന് മുലപ്പാൽ നൽകുന്നതാണ് ( Feeding on Demand). കാരണം പല കുഞ്ഞുങ്ങൾക്കും ആവശ്യമായ അളവും ദഹനശേഷിയും വ്യത്യസ്തമായിരിക്കും.  മാത്രവുമല്ല, വളരുന്നതിനനുസരിച്ച് കുഞ്ഞിന് കൂടുതൽ പാൽ ആവശ്യമായി വന്നേക്കാം ശരാശരി ഒരു നവജാതശിശുവിന് 8 മുതൽ 12 പ്രാവശ്യം വരെ മുലയൂട്ടുന്നത് ആയി വരും. Feeding on Demand വഴി മുലപ്പാൽ കൂടുതൽ ഉണ്ടാകാൻ സഹായിക്കും മാത്രമല്ല കുഞ്ഞിന് ഭാവിയിൽ നല്ല ഒരു ആഹാരരീതി വളർത്താനും ഉതകും .
ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത് ആദ്യത്തെ ആറുമാസം കുഞ്ഞിന് മുലപ്പാൽ അല്ലാതെ മറ്റൊരു ഭക്ഷണവും കൊടുക്കരുതെന്നും രണ്ടു വയസ്സുവരെ മറ്റു ഭക്ഷണപദാർത്ഥങ്ങൾ കൊപ്പം മുലപ്പാൽ തുടർന്ന് നൽകണമെന്നുമാണ് . പക്ഷേ 38 ശതമാനം കുഞ്ഞുങ്ങൾ മാത്രമാണ് ആദ്യത്തെ ആറുമാസം മുലപ്പാൽ മാത്രം കുടിച്ചു വളരുന്നത്.

കൊളസ്ട്രം ( Colostrum)
ഇളം മഞ്ഞനിറത്തിലുള്ള ഉള്ള പ്രഥമ മുലപ്പാലാണ് കൊളസ്ട്രം . ആദ്യദിവസങ്ങളിൽ കുഞ്ഞിനുള്ള ഉത്തമ ആഹാരമാണിത് . കുഞ്ഞിൻറെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ ഇതിന് നിർണായകമായ പങ്കുണ്ട് .ഇതിലടങ്ങിയിരിക്കുന്ന ആൻറി ബോഡീസ് കുഞ്ഞുങ്ങളുടെ പ്രതിരോധശക്തി വർധിപ്പിച്ചു വിവിധ അണുബാധയിൽ നിന്ന്  സംരക്ഷിക്കുന്നു . കൊളസ്ട്രത്തിൽ പ്രോട്ടീൻസ് , വിറ്റാമിൻ എ, മറ്റു ധാതുക്കൾ എന്നിവ കൂടിയ അളവിൽ ഉണ്ട്. നവജാതശിശുവിന് മലബന്ധം തടയുന്നതിനും ഇത് സഹായിക്കുന്നു. 

മുലപ്പാൽ എന്തുകൊണ്ട് ?
എപ്പോഴും ലഭ്യമാണ് 
ഉണ്ടാക്കിയെടുക്കുന്നതിനുള്ള കാലതാമസമില്ല 
ശുദ്ധവും freshum മാണ്
മലിനമാകാത്തതും  മായം ചേർക്കാത്തതുമാണ്  
കുഞ്ഞിന് ആവശ്യമായ എല്ലാ വൈറ്റമിൻ, മിനറൽസ് ,ഹോർമോൺസ് ശരിയായ അളവിൽ ഉണ്ട് 
അണുബാധ തടയാനുള്ള കഴിവ് വർദ്ധിക്കും

മറ്റു ഗുണങ്ങൾ  - 
കുഞ്ഞിന് സംരക്ഷണം ഇവയിൽ നിന്ന് 
1. ദഹനസംബന്ധമായ പ്രശ്നങ്ങൾ 
2. കർണസംബന്ധമായ       ,  
3. രക്താർബുദം (ALL)
4. അലർജി 
5. ആസ്ത്മ 
6. മറ്റു ശൈശവ അർബുദങ്ങൾ 
7. കുട്ടികളിലുള്ള പൊണ്ണത്തടി (Childhood Sudden Infant Death Syndrome (CIDS) 

ഇതു കൂടാതെ കുഞ്ഞിന്റെ ബുദ്ധി വികസിക്കുന്നതിന് വളരെ അത്യാവശ്യമാണ്.

അമ്മയ്ക്കും ഗുണങ്ങൾ 
1. പ്രസവശേഷം ഗർഭപാത്രം ചുരുങ്ങുന്നതിനും അതുവഴി രക്തസ്രാവം തടയുന്നതിനും സഹായിക്കുന്നു.
2. സ്തനാർബുദവും അണ്ഡാശയ അർബുദവും വരുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു.
3. കുഞ്ഞുമായി വൈകാരിക അടുപ്പം കൂടുന്നു.
4. പ്രസവശേഷം തൂക്കം കുറഞ്ഞു പഴയസ്ഥിതിയിൽ എത്താനും ആരോഗ്യമുള്ള ശരീരഭാരം നിലനിർത്താനും സഹായിക്കുന്നു. 
5. അടുത്ത ഗർഭധാരണം നീട്ടിവയ്ക്കാൻ ഒരു പരിധിവരെ സഹായിക്കും.
6. പ്രസവശേഷമുള്ള ഡിപ്രഷൻ കുറയ്ക്കുന്നതിനും മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനും മുലയൂട്ടൽ ഉത്തമമാണ്.

ഫോർമുല feeds  (മറ്റു പാൽപ്പൊടികൾ) നൽകുന്നതു മൂലമുള്ള സാമ്പത്തിക ചെലവുകളിൽ നിന്നും ആശ്വാസം.

മുലയൂട്ടുമ്പോൾ നേരിടാവുന്ന ബുദ്ധിമുട്ടുകൾ 

1. മുലപ്പാൽ കുറവോ?
പ്രസവം കഴിഞ്ഞ ഉടനെ കേൾക്കുന്ന ഒരു പരാധിയാണിത്. അപൂർവം ചിലരിൽ ഒഴിച്ച് കുഞ്ഞിന് ആവശ്യമായ മുലപ്പാൽ 'അമ്മ ഉൽപ്പാദിപ്പിക്കും. ഏകദേശം 500 - 800 ml  പാൽ വരെ ഒരു ദിവസം ഉണ്ടാകുന്നു. കൂടെ കൂടെ മുലയൂട്ടുന്നതിലൂടെയും കുഞ്ഞിനെ അമ്മയുടെ കൂടെ കിടത്തുന്നതും (Rooming in) നന്നായി വെള്ളവും മറ്റു പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും പാൽ വർധിക്കുന്നതിന് സഹായിക്കും. ഈ സമയങ്ങളിൽ അമ്മയ്ക്ക് മാനസികപിന്തുണ വളരെ അത്യാവശ്യമാണ്.

എൻറെ കുഞ്ഞിന് ആവശ്യത്തിന് പാൽ കിട്ടുന്നുണ്ടോ?
       
ഇതറിയാൻ ചില മാർഗ്ഗങ്ങൾ ഉണ്ട്.
1. കുഞ്ഞു പാൽ ഇറക്കുന്നത് (Swallow) കാണാനും കേൾക്കാനും സാധിക്കും.
2. മുലയൂട്ടുമ്പോൾ  കുഞ്ഞു ശാന്തമായിരിക്കും.
3. കുഞ്ഞു തന്നെ തൃപ്തരായി മുലയൂട്ടൽ അവസാനിപ്പിക്കും.
4. മുലയൂട്ടലിനി ശേഷം സ്തനങ്ങൾ soft  ആയിരിക്കും.
5. കുഞ്ഞിൻറെ തൂക്കം വർദ്ധിക്കും . ദിവസത്തിൽ 15 മുതൽ 30 ഗ്രാം വരെ. എല്ലാ കുഞ്ഞുങ്ങൾക്കും ആദ്യത്തെ രണ്ടാഴ്ച തൂക്കം കുറയും ഇതിനുശേഷം മാത്രമേ കുഞ്ഞിൻറെ ഭാരം കൂടുകയുള്ളൂ. 
6 കുഞ്ഞ് ആവശ്യത്തിന് മലമൂത്ര വിസർജനം നടത്തുന്നു 6-8 പ്രാവശ്യം ഡയപ്പർ മാറ്റേണ്ടി വരികയും 3-4 പ്രാവശ്യം മലം പോവുകയും ചെയ്യും

2. മുലക്കണ്ണ് വിണ്ടുകീറൽ ( Cracked or Sore nipple)

ഇത് ആദ്യത്തെ 3-7 ദിവസങ്ങളിൽ സാധാരണയായി കാണുന്നതാണ് . മുലയൂട്ടൽ രീതി ശരിയാവാത്തതിനാലാണ്. ഇത് സംഭവിക്കുന്നത് മുല കുഞ്ഞിൻറെ വായിലേക്ക് ശരിയായ വിധത്തിൽ വെക്കാത്തതിനാലാണ് . മുലയൂട്ടുമ്പോൾ നിപ്പിൾ മാത്രമല്ല കറുത്ത ഭാഗവും (aroela) ഭാഗികമായി കുഞ്ഞിൻറെ വായിൽ കയറ്റണം .  ഇത് ക്രമേണ ശരിയാക്കാവുന്നതാണ് . മുലയൂട്ടൽ തുടരുന്നതിൽ വിമുഖത കാട്ടരുത്. കൂടുതൽ ബുദ്ധിമുട്ടുണ്ടെങ്കിൽ വൈദ്യസഹായം തേടണം 

3. Breast Engorgement 
ഇത് മുലപ്പാൽ കെട്ടുന്നത് കൊണ്ട് ഉണ്ടാകുന്നതാണ് .ബ്രസ്റ്റ് കല്ലിച്ചും വിങ്ങിയും ഇരിക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യാം . ഇത് പ്രസവം കഴിഞ്ഞ ഉടനെയുള്ള ദിവസങ്ങളിലാണ് കൂടുതലായി ഉണ്ടാകുന്നത് . അമ്മയും കുഞ്ഞും തമ്മിലുള്ള ബോണ്ടിങ്  ശരിയാവുകയും കുഞ്ഞിന്റെ പാലിന്റെ ആവശ്യകത കൂടി വരികയും ചെയ്യുമ്പോൾ ഇത് കുറയും . ഇതിൻറെ പരിഹാരം കുഞ്ഞിനെ യഥേഷ്ടം മുലയൂട്ടുക എന്നതാണ് . എന്നിട്ടും കൂടുതലുണ്ടെങ്കിൽ പാൽ പിഴിഞ്ഞു കളയുക യോ എടുത്തു വയ്ക്കുകയോ ചെയ്യുക.

Brest feeding Portion & Technique 
മുലയൂട്ടൽ തുടങ്ങുന്നതിനു മുൻപ് 'അമ്മ ശ്രേദ്ധിക്കേണ്ട ഒരു പ്രധാന കാര്യമാണ്. സൗകര്യമാണ്. സൗകര്യപ്രദമായും സുഖകരമായും ഇരിക്കുക എന്നത്. പ്രത്യേകിച്ച് പുറകിൽ ഒരു support  ഉണ്ടാകുന്നതു ഇപ്പോഴും നല്ലതാണു.
പിന്നെ  ശ്രേധിക്കേണ്ടതു കുഞ്ഞിനെ പിടിക്കുന്ന രീതിയാണ്.

മുലപ്പാൽ സ്റ്റോറേജ് 
മുലപ്പാൽ കൂടുതൽ ഉള്ളവർക്കും, ജോലിക്കോ മറ്റു ആവശ്യങ്ങൾക്കായി പോകുന്നവർക്ക് മുലപ്പാൽ സംഭരിച്ചു വയ്ക്കാവുന്നതാണ്. സാധാരണ താപനിലയിൽ (Room  temp) ഇത് 6 - 8 മണിക്കൂർ വരെ കേടു സംഭവിക്കാതെ സൂക്ഷിക്കാം. Fridge-ൽ  5 ദിവസം വരെയും freezer-ൽ ൨ ആ  വരെയും മുലപ്പാൽ സൂക്ഷിക്കാവുന്നതാണ്.

Human Mille Bank
 
ഇത് സാമാന്യം നൂതനമായ ഒരു ആശയമാണ്. ഇന്ത്യയിൽ 1989 ൽ തുടങ്ങിയെങ്കിലും ഇപ്പോഴും വ്യാപകമായി പ്രചാരത്തിൽ ആയിട്ടില്ല. ഈ പദ്ധതി പ്രകാരം മുലപ്പാൽ ശേഖരിച്ചു വളരെ താഴ്ന്ന താപനിലയിൽ (----_ 20 )
ഇത് കൂടുതലായും മാസംതികയാതെ ഉണ്ടായ കുഞ്ഞുങ്ങൾക്കും ആരോഗ്യസ്ഥിതി അത്ര മെച്ചമല്ലാത്ത വർക്കും ആണ് ഉപയോഗിക്കുന്നത് . കൂടാതെ പ്രസവശേഷം അമ്മ മരിക്കുകയോ അമ്മയ്ക്ക് സാധിക്കാത്തവിധം എന്തെങ്കിലും രോഗങ്ങൾ ഉണ്ടെങ്കിൽ ഈ പ്രയോജനം ഉപയോഗപ്പെടുത്താവുന്നതാണ്.  കേരളത്തിൽ ഉടനെ തന്നെ രണ്ടു സ്ഥലങ്ങളിൽ (എറണാകുളം,  തൃശ്ശൂർ )തുടങ്ങാനുള്ള പദ്ധതികൾ ഏതാണ്ട് പൂർത്തീകരിച്ചിരിക്കുകയാണ് .
ഒരു നവജാതശിശുവിന് വേണ്ടത് മൂന്ന് കാര്യങ്ങളാണ് ഒന്ന് അമ്മയുടെ ചൂട് രണ്ട് ഭക്ഷണം മൂന്ന് അമ്മയുടെ സാമീപ്യത്തിന്റെ  സുരക്ഷ ഇത് മൂന്നും മുലയൂട്ടലിലൂടെ സാധ്യമാകുന്നു . മുലയൂട്ടലിലൂടെ അഞ്ചുവയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണത്തിന് 13 ശതമാനവും തടയാം അതിനാൽ കുഞ്ഞിന് മുലപ്പാലിന് പകരം വയ്ക്കാൻ മറ്റൊന്നാവില്ല.